[Verse]
മണ്ണിൽ ത്രേതായുഗം, വീണ്ടും രാമായണം
ഒന്നായി മാറും മനം നീ ദൂരെ മാഞ്ഞീടവെ
ഈ വിജന തീരങ്ങളിൽ ഞാൻ ഏകയായീടവേ
[Chorus]
തിരികെ വാ, വെൺവെയിലേ
തനിയെ ഞാൻ ഇനി ദൂരെ
[Verse]
ഇരുളുന്നു വാനാകവേ, കരിരാവു പോൽ ഇന്നിതാ
നീരതങ്ങൾ കണ്ണുനീരിൻ ഭാരമേന്തുന്നിതാ
നീയാം ഓർമനാളം മണ്ണിലെൻ തുണയാകുമോ
ഓരോ നിമിഷം ഉള്ളിൽ നൂറു യുഗമാകുമോ
[Chorus]
തിരികെ വാ, വെൺവെയിലേ
തനിയെ ഞാൻ ഇനി ദൂരെ
[Verse]
നിൻ കാലടി പാടിനായി എൻ കാതുകൾ കേഴവേ
പാതി മങ്ങും നെഞ്ചിലാകെ നെയ്തീ വേരോടാവേ
കണ്ണിൻ മൺചിരാത് എൻ സ്നേഹമാം എണ്ണ പാകിടാം
വാടാ നാമ്പുപോലെ ഒലിയാതെ ഞാൻ നിന്നിടാം
[Chorus]
തിരികെ വാ, വെൺവെയിലേ
തനിയെ ഞാൻ ഇനി ദൂരെ
Thirike Vaa was written by Vinayak Sasikumar.
Thirike Vaa was produced by Sony Music Entertainment India.
Vishal-chandrashekhar released Thirike Vaa on Thu Sep 01 2022.