ആലം ഉടയോന്റെ അരുളപ്പാടിനാലെ
ആദം ഹവ്വാ കണ്ട്
കൂടെകൂടിയ നാള്
ബർക്കത്ത് ഉള്ള നാള്
ബൈകീട്ട് രണ്ടാള്
അയ്നാൽ കോർത്തീടട്ടെ
നല്ല തല്ലുമാല
പച്ചകുളം പള്ളീല്
പെരുന്നാള് കൂടാന്
ഉടുപ്പിട്ടു വന്നോനെ
പുതപ്പിച്ചു വിട്ടോവൻ
കൂട്ടത്തിൽ നല്ലോവൻ
വെളുക്കാനേ ചിരിക്കുന്നോൻ
ഹേതുവതില്ലാതെ
ഉമ്മാനെ തല്ലാത്തോൻ
കാതിനടപ്പുള്ളോവൻ
വായിനടപ്പില്ലാത്തോൻ
കാതടകി തല്ലുന്നോൻ
കാക്കാതെ മണ്ടുന്നോൻ
പിന്നെ ഉള്ളൊരു പൂമോൻ
പത്തിരി പോലുള്ളോവൻ
കൊടുക്കാതെ കൊള്ളുന്നോൻ
കൊണ്ടാൽ കൊടുക്കാത്തോൻ
നട്ടുച്ച നേരത്ത്
നാലാളെ കാണുമ്പോൾ
നാലും കൂടിയ റോട്ടിൽ
നായി മാറി തല്ലുമ്പോൾ
എന്നാലും കൂറുള്ളോർ
ഉള്ളില് നൂറുള്ളോർ
മുത്തം കൊടുക്കുന്നോർ
മുത്ത് പോലുള്ളോവർ
എന്നാലും കൂറുള്ളോർ
ഉള്ളില് നൂറുള്ളോർ
മുത്തം കൊടുക്കുന്നോർ
മുത്ത് പോലുള്ളോവർ
Thallumaala Paattu(from Thallumaala). was written by Muri.
Thallumaala Paattu(from Thallumaala). was produced by Vishnu Vijay.
Vishnu Vijay released Thallumaala Paattu(from Thallumaala). on Sat Jul 23 2022.