[Intro: Sid Sriram]
ഓ, ആ, ആ
[Refrain: Sid Sriram]
പറയുവാൻ ഇതാദ്യമായി വരികൾ മായെ
മിഴികളിൽ ഒരായിരം മഴവിൽ പോലെ
ശലഭമായ് പറന്നൊരാൾ അരികിൽ ചേരും
പതിയെ ഞാൻ തൊടുന്നതും, അവളോ മായും
[Pre-Chorus: Sid Sriram]
തീരാതെ ഉള്ളിലിനിയിളമഞ്ഞിൻ ചൂട്
നൂറാണ് നിൻ്റെ ചിറകിനു ചേലെഴും തൂവല്
നീയും ഞാനും പണ്ടേ, പണ്ടേ പൂവും വണ്ടും
തേൻ കണങ്ങൾ തിളങ്ങും നേരം പിന്നയും
[Chorus: Sid Sriram]
പറയുവാൻ ഇതാദ്യമായി വരികൾ മായെ
മിഴികളിൽ ഒരായിരം മഴവിൽ പോലെ
ശലഭമായ് പറന്നൊരാൾ അരികിൽ ചേരും
പതിയെ ഞാൻ തൊടുന്നതും, അവളോ മായും
[Instrumental Break]
[Verse 1: Neha Nair]
മോതിരം കൈമാറാൻ മനസ്സാലെ മൂളുന്നു സമ്മതം
താരകൾ മിന്നുന്നു ഇനി നൂറു നൂറായിരം
[Pre-Chorus: Sid Sriram]
ഒരു പൂക്കാലം കൺകളിലാടുന്നു
രാവെതോ വെൺ നദിയാകുന്നു
കിനാവുകൾ തുഴഞ്ഞു നാം ദൂരെ, ദൂരെയൊ?
നിലാവിതൾ മെനഞ്ഞൊരാ കൂടു തേടിയോ? ഓ
[Chorus: Sid Sriram]
പറയുവാൻ ഇതാദ്യമായി വരികൾ മായെ
മിഴികളിൽ ഒരായിരം മഴവിൽ പോലെ
ശലഭമായ് പറന്നൊരാൾ അരികിൽ ചേരും
പതിയെ ഞാൻ തൊടുന്നതും, അവളോ മായും (ഓ)
Parayuvaan was written by Joe Paul.
Parayuvaan was produced by E4 Entertainment.
Sid-sriram released Parayuvaan on Tue Mar 12 2019.