[Hook]
നിൻ മിഴികളിൽ മിന്നും കണ്ണാടി
ഉയിരിൻ പൊരുൾ തേടും കണ്ണാടി
എൻ മുഖമതിലെങ്ങും കാണാനീ
ഇരവറിയും മുന്നേ നെഞ്ചാകെ നീ നിറയുകയോ
[Chorus]
ഹേ, മെല്ലെ, മെല്ലെ, മെല്ലെ ഇഷ്ടം തോന്നുന്നുണ്ടോ? (ഹേ, ഹേ)
വേണ്ടന്നുള്ളം ചൊല്ലുമ്പോഴും തോന്നുന്നുണ്ടോ? (ഹേ, ഹേ)
ഓർക്കുംതോറും ഉള്ളം തുള്ളി തോവുന്നുണ്ടോ?
മെല്ലെ ഇഷ്ടം തോന്നുന്നുണ്ടോ?
[Verse]
എന്നുള്ളം പതിരല്ല, മെല്ലെ എന്നോരം വാ, വാ
നിൻ മയക്കാഴ്ചക്കെല്ലാം അർഥങ്ങൾ ഞാനിന്നേകാം
[Verse]
അരികെ, അരികെ നിഴലായി മാറാം
പ്രണയം മുഴുവൻ ഇനിയെകാം
[Verse]
ഈ നേരം മറയില്ല, സ്വപ്നങ്ങൾ കൊഴിയില്ല
നിൻ നെഞ്ചിൻ ആശയെല്ലാം കണ്ണോരം ഞാനിന്നേകാം
[Verse]
ഇനിയേ വനിയിൽ ശലഭങ്ങൾ ഞാൻ
പിരിയാതുണരാം നാളെല്ലാം
[Hook]
നിൻ മിഴികളിൽ മിന്നും കണ്ണാടി
ഉയിരിൻ പൊരുൾ തേടും കണ്ണാടി
എൻ മുഖമതിലെങ്ങും കാണാനീ
ഇരവറിയും മുന്നേ നെഞ്ചാകെ നീ നിറയുകയോ
[Chorus]
ഹേ, മെല്ലെ, മെല്ലെ, മെല്ലെ ഇഷ്ടം തോന്നുന്നുണ്ടോ? (ഹേ, ഹേ)
വേണ്ടന്നുള്ളം ചൊല്ലുമ്പോഴും തോന്നുന്നുണ്ടോ? (ഹേ, ഹേ)
ഓർക്കുംതോറും ഉള്ളം തുള്ളി തൂവുന്നുണ്ടോ?
മെല്ലെ ഇഷ്ടം തോന്നുന്നുണ്ടോ?
Melle Ishtam was written by Arun Alat.
Melle Ishtam was produced by Dr. Vijender Reddy Teegala & Mohan Cherukuri (CVM).
Hesham-abdul-wahab released Melle Ishtam on Tue Nov 14 2023.