Parimal Shais and MC Couper begin the first track of their collaboration by addressing themes related to social inequality, oppression, and the struggle for justice and empowerment.
ജാതി പറഞ്ഞുലകെല്ലാം നേടിയ വിരുദ്ധൻ
വഴി വക്കത്തിരുന്നു ഒരു ചൂണ്ടയുമായി
വരമ്പത്തു കൊടുക്കണ കൂലിക്ക് വേണ്ടി
കുമ്പിട്ടു കൂനിഞ് മടക്കുകയായി
ഉള്ളിലെ പൊതികൾ ഊതി കെടുത്തീടും
ഊരിയ മാതിരി നിലമങ്ങു പൂട്ടി
പൊള്ളുന്ന വെയിലത്ത് മാറിന്റെ വെറികൊണ്ട്
പണിതത് വലഞ്ഞത് കുലത്തിനെ പ്രാകി
അങ്ങനെയുള്ളൊരു നാളില് കണ്ണിനെ തളച്ചൊരു തിളങ്ങണ കല്ലിന്റെ കാന്തി
ഉടനടി മാറില് ചേർത്തുപിടിച്ചു
അതരയില് തിരുകി പാട്ടൊന്നു പാടി
ചിന്തയിലാണ്ടൊരു തണുപ്പില് പൂണ്ടൊരു കനമുള്ള പലമുള മൂളയുമായി
മണ്ണിന്റെ വിത്തല്ല, ആരാന്റെ സ്വത്തല്ല
എന്തിനു വേണമെന്നോർത്തു ഞാൻ വാടി
പാതകമോ ഇത് ജാതകവരമോ
വാസ്തവമോ കനവോ
ഭാവിയിലെന്തത് വേണമഹോ
പരിപാലനമോ അതിജീവനമോ
ഉള്ളില് മിന്നല് വീശി, ഒരു വിള്ളല് വീണത് നീറി
ആ വിള്ളലിനുള്ളില് നിന്നൊരു വാശി ഉടലെടുത്തങ്ങനെ കേറി
പാഞ്ഞേ മാഞ്ഞേ അഴികല്, താനേ അതിരുകൾ, ചാഞ്ഞേ മതിലുകൾ എയ്
ഏമാനെ അടിയന് വേണേ ഒരു പിടി മണ്ണും പതിരുമതെ
തലമുറയേറെ കാലിന്റെ കീഴെ കഴിഞ്ഞതല്ലേ, ഇനി മതിയെ
ആ അംഗവുമേന്തി മഞ്ചലിലേറി വരല്ലിനി ഇതുവഴിയെ
തേരാപാരാ അലഞ്ഞു വാലായി നടന്ന കാലം ചരിത്രമായി
മുതുകിൽ ആടി തിമിർത്ത വാരോ തളർന്ന പാടെ നശിയ്ക്കയായ്
ഏമാനോ ക്ഷയിച്ച ശൗര്യം കുറഞ്ഞു പാവം ദരിദ്രനായി
ആനപ്പുറത്തിരുന്നവർ നിലം പത്തി കൈ കാലിട്ടടിക്കയായി
ഇനി നിലവാരമുയരും ഇനി അവസരമൊത്തു അടിയാളൻ ഉയരും എ
പേമാരി പൊഴിഞ്ഞു പാഴ്‌നിലാവും കൊതിരും
അറിവായിടുന്ന അരിവാളും ഉണരും
ഉയരുന്ന മലകളും വിരിയുന്ന വലകളും
പലതരം ഓടികളിൽ വളരുന്ന കളികളും
അതിനൊത്ത കരങ്ങളും കൊറിക്കുന്ന വരികളാൽ തിളക്കണ ശിരകളും
പെടക്കണ നോട്ടും പ്രതിഫലം
തേരാപാരാ അലഞ്ഞു വാലായി നടന്ന കാലം ചരിത്രമായി
മുതുകിൽ ആടി തിമിർത്ത വാരോ തളർന്ന പാടെ നശിയ്ക്കയായ്
ഏമാനോ ക്ഷയിച്ച ശൗര്യം കുറഞ്ഞു പാവം ദരിദ്രനായി
ആനപ്പുറത്തിരുന്നവർ നിലം പത്തി കൈ കാലിട്ടടിക്കയായി
Therapara was written by MC Couper & Parimal Shais.
Parimal Shais released Therapara on Fri Feb 25 2022.